ഈശ ദൈവസുതാ ശുദ്ധ

333

ഈശ ദൈവസുതാ ശുദ്ധ

Raja raja pitha

പല്ലവി ഈശ ദൈവസുതാ ശുദ്ധ-നാവിയേ വിമലാ-തവ ദാസര്‍ നിന്‍ ദയയ്ക്കായ്‌ സ്തോത്രം-ചെയ്യുന്നു പരനേ അനുപല്ലവി കരുണാസനം വഴി-വരണം സഭാമദ്ധ്യ- (ജഗദീശ...) ചരണങ്ങള്‍ 1. ദോഷം ശോധനകള്‍ ഒന്നും നാശം ചെയ്തിടാതെ-സര്‍വ ആശിഷം വരങ്ങള്‍ തന്നു-സൂക്ഷിച്ച പരനേ ഇവയ്ക്കായെല്ലാറ്റിനും-സ്തവമിന്നുമെന്നേയ്ക്കും- (ജഗദീശ...) 2. ആപത്തും ദുരിതം ക്ഷാമം ഭീരുത്വങ്ങള്‍ യുദ്ധം-വരാ- തെ ബുദ്ധി സുഖം ക്ഷേമം-ഏറെ തന്ന പരാ മശിഹാ കാര്യസ്ഥനേ-വിശുദ്ധാത്മനേ ഗുരോ- (ജഗദീശ...) 3. നന്മകള്‍ ബഹുത്വം എന്നും-തന്നതിന്‍ നിമിത്തം-ദേവാ നിന്‍ നാമത്തിനെന്നും നന്ദി-വന്ദനം ചെയുന്നു അനഘാ പരാസുതാ-അമലാ ശുദ്ധാത്മനേ- (ജഗദീശ...) 4. സത്യവേദമുടന്‍ ക്രിസ്തിന്‍-ശുദ്ധ മാര്‍ഗ്ഗമതും-തന്നു പഥ്യമായ്‌ നടപ്പാന്‍ നിത്യം കാത്ത നിന്‍-കൃപക്കായ്‌ സതതം ദയാനിധേ-സ്തുതിദാസര്‍ ചെയ്യുന്നേ- (ജഗദീശ...) 5. ദൂതരിന്‍ സ്തുതിയെ നിത്യം-മോദേന ശ്രവിക്കും-സര്‍വ നാഥനേ യഹോവേ രക്ഷാ-നാഥനേ മശിഹാ അതി പാവനാത്മനേ-ഇതും ഏറ്റുകൊള്ളുകേ- (ജഗദീശ...)

Music sheet is loading
0%
-
00:00 / 00:00

Suggessions