നാളുകള്‍ പോയീടുന്നു-സഹോദരാ

335

നാളുകള്‍ പോയീടുന്നു-സഹോദരാ

Lyricist: Philipose

Composer: Philipose

png

പല്ലവി നാളുകള്‍ പോയീടുന്നു-സഹോദരാ നാളുകള്‍ പോയീടുന്നു അനുപല്ലവി നാളുകള്‍ നാലുവിരല്‍-നീളമേയുള്ളതിനാല്‍ ചേലോടു നീയിതു-ചിന്തിച്ചുണര്‍ന്നുകൊള്‍ക- (നാളുകള്‍...) ചരണങ്ങള്‍ 1. പൂവും പിഞ്ചും വിളഞ്ഞും-പഴുത്തുമൊരു മാവില്‍ നിന്നു വീഴും പോല്‍ ചാവാല്‍ പിടിപെട്ടു നിന്‍-ചുറ്റിലുള്ള അനേകര്‍ ഭൂവില്‍ നിന്നെടുക്കപ്പെംട്ടിടുന്നില്ലയോ? നിന്റെ- (നാളുകള്‍..) 2. തന്ത തള്ള പോയില്ലയോ-സഹോദരാ എന്തിങ്ങനെയിരിക്കുന്നു? ഹന്തയെന്നേക്കുമായി നിന്റെ ഭവനമതില്‍ ചന്തമോടിരുന്നീടാ-മെന്നോ നിനയ്ക്കുന്നു? നിന്റെ - (നാളുകള്‍...) 3. ഇന്നും ദൈവം കനിഞ്ഞയ്യോ-ജീവനോടു നിന്നെവെച്ചിരിക്കുന്നഹോ ഉന്നതന്‍ കനിവെ വെ-ടിഞ്ഞു നടന്നാല്‍ ചാവു ഒന്നു മൊരുങ്ങാനേരം-നിന്നെയെടുത്തീടും നിന്‍- (നാളുകള്‍...) 4. യേശു കുരിശില്‍ നിനക്കായ്‌ സഹോദരാ ഏറി മരിച്ചതോര്‍ക്ക നീ ലേശവും താമസിയാ-തേശുവിന്‍ പാദത്തെ നീ ആശ്ലേഷം ചെയ്തവനില്‍-വിശ്വസിച്ചാശ്വസിക്ക- (നാളുകള്‍...) 5, ഇഷ്ടകാലമിതയ്യയ്യോ-സഹോദരാ കഷ്ടകാലം പിന്‍ വരുന്നു ഇഷ്ടകാലത്തില്‍ ഗുണ-പ്പെട്ടിടായ്കില്‍ നരകാ- രിഷ്ടതയില്‍ വീണയ്യോ-കഷ്ടമുഴന്നീടും നിന്‍- (നാളുകള്‍...)

Music sheet is loading
0%
-
00:00 / 00:00

Suggessions