ഇന്നേരം യേശുദേവനേ

336

ഇന്നേരം യേശുദേവനേ

പല്ലവി ഇന്നേരം യേശുദേവനേ-കടക്കണ്‍ നോക്കി എന്നെ രക്ഷിക്ക നാഥനേ ചരണങ്ങള്‍ 1. നിന്നെ മറന്ന മഹാ-നീച പാപി ഈ വര്‍ഷം ഒന്നുകൂടെ ജീവിപ്പാന്‍-ഉള്ളം അലിഞ്ഞല്ലോ നീ- (ഇന്നേരം...) 2. വമ്പുല്ലാസങ്ങളായ-കൊമ്പും ഇലയുമെന്വേ മന്നാ കനികകളൊന്നും-തന്നില്ലേ പാതകന്‍ ഞാന്‍- (ഇന്നേരം...) 3. നല്ല വിത്തിട്ട മന്നാ-കല്ലായിപ്പോയെന്‍ ഉള്ളം നാനാവിധം കളകള്‍-താനേ മുളച്ചു പോയേ- (ഇന്നേരം...) 4. ആണ്ടൊന്നുകൂടെ നില്‍പാന്‍-അനുവാദം നേടിയോനേ വേണ്ട കോപമിന്നേരം-വെറുക്കരുതെന്നെ സ്വാമീ (ഇന്നേരം...) 5. ചുറ്റും കിളയ്ക്ക വാക്കാല്‍-ചൊരിക നിന്‍ ആത്മവെള്ളം മുറ്റും ആത്മഫലങ്ങള്‍-മോടിയായ്‌ ഞാന്‍ തരുവേന്‍- (ഇന്നേരം...) 6. വര്‍ഷം ഒന്നു പോകുന്നേ-മാപാപി ചെയ്ത ദോഷം വൈഷമ്യ ഭാരമായി-മലപോല്‍ പൊങ്ങി നില്‍ക്കുന്നേ- (ഇന്നേരം...) 7. ഈ ഭാരച്ചുമടും കൊണ്ടെങ്ങനെ ക്ഷീണനാം ഞാന്‍ തില്‍പുള്ള ലോകക്കാട്ടില്‍-തീധ്രം നടപ്പേനയ്യോ- (ഇന്നേരം...) 8. കൈ നീട്ടി ഇപ്പോള്‍ എന്റെ കനത്ത ചുമടാം പാപം മാനുവേലേ നീ നീക്കി-മറുവര്‍ഷം നല്‍കീടുക- (ഇന്നേരം...)

Music sheet is loading
0%
-
00:00 / 00:00

Suggessions