വന്ദനം വന്ദനം സത്യ ദൈവ പിതാവേ

338

വന്ദനം വന്ദനം സത്യ ദൈവ പിതാവേ

png

പല്ലവി വന്ദനം വന്ദനം സത്യ-ദൈവ പിതാവേ നിനക്കു നന്ദനനാം യേശുമൂലം-വന്ദനം ഉണ്ടാക ആമേന്‍ അനുപല്ലവി ഇന്നിലം തന്നില്‍ ഉളവാം-എത്രയോ വിപത്തില്‍ നിന്നു ഇന്നുവരെ ഞങ്ങളെ നീ കാത്തുരക്ഷിച്ചു അതിന്നായ്‌- (വന്ദനം...) ചരണങ്ങള്‍ 1. പാര്‍ത്തലെ പാപത്തില്‍ ഉളവാം-എത്രയോ വിപത്തില്‍ നിന്നു പാരരചരോടമാത്യര്‍-മ്ന്ത്രത്ര്ത്രികള്‍ പലരും ചീര്‍ത്ത ബലമുള്ളവര്‍-ധനികരായവരും മറ്റും ആര്‍ത്തിയോടു ജീവന്‍ വിട്ടു-ഞങ്ങള്‍ ശേഷിച്ചു അതിന്നായ്‌- (വന്ദനം...) 2. ഇക്ഷിതി തന്നില്‍ ഭവിച്ച-ക്ഷാമ രോഗാദികളൊരു ശിക്ഷയെന്നപോല്‍ പടര്‍ന്നു-രോഷണം കൊള്‍വാരനേകര്‍ ഇത്ര വല്യാപത്തില്‍ നിന്നും-ശത്രുവാം പിശാചില്‍ നിന്നും ഭദ്രമായി ഞങ്ങളെ നീ കാത്തു രക്ഷിച്ചു അതിന്നായ്‌- (വന്ദനം...) 3. സത്യമാം തിരുവചനം-മൃത്യുവശന്മാര്‍ക്കശനം പഥ്യൃമായെല്ലാവരും കൈ-ക്കൊണ്ടു നടന്നീടുവാനും ഓടിയ കാലം അതിങ്കല്‍-വാടിയ ധരാതലത്തില്‍ മോടിചേര്‍ത്തനുഗ്രഹിച്ച-നിന്‍ കൃപയ്ക്കായി നിനക്കു- (വന്ദനം...) 4. ഇന്നിനിപ്പുതു വര്‍ഷത്തില്‍-മന്നിതില്‍ വാഴും മനുഷ്യര്‍ നന്ദിയോടുപജീവിപ്പാന്‍-തന്നരുള്‍ക നിന്‍ കൃപയെ ഭൃത്ൃരും സര്‍വ്വ സംഘവും-സത്യവിശ്വാസികള്‍ മറ്റും നിത്യവും ശുഭപ്പെടുവാന്‍, നിര്‍മ്മലാ അനുഗ്രഹിക്ക- (വന്ദനം...)

Music sheet is loading
0%
-
00:00 / 00:00

Suggessions