ഈയാണ്ടില്‍ ആശീര്‍വാദം

339

ഈയാണ്ടില്‍ ആശീര്‍വാദം

പല്ലവി ഈയാണ്ടില്‍ ആശീര്‍വാദം-ഈശോ: തിരുപ്രസാദം ഈ ദാസര്‍ക്കരുളേണം-ഇന്നേരമേ ചരണങ്ങള്‍ 1. വന്നുപോയ കാലവും-വരുന്ന കാലാകാലവും ഒന്നുപോലെ എന്നുമുള്ളവാ-ദേവേശനേ- (ഈ...) 2. പോയ വര്‍ഷത്തില്‍ വിപത്ത-നര്‍ത്ഥമൊന്നുമെന്നിയേ നീയരുള്‍ ചെയ്തിങ്ങുപാലനം-ദേവേശനേ- (ഈ...) 3. ക്ഷാമരോഗ ബാധകള്‍-വസന്തയാദിയെന്നിയേ ക്ഷേമ പാലനം കല്‍പിച്ചു നീ-ദേവേശനേ- (ഈ..) 4. നന്മയായി സര്‍വ്വവും ന-ടത്തും മാ കൃപാകരാ നിന്മനം കനിഞ്ഞീടേണമേ-ദേവേശനേ- (ഈ...) 5. നിന്മഹത്വത്തിന്നു തക്ക-ജീവിതം ചെയ്തിടുവാന്‍ നന്മയാല്‍ സമ്പൂര്‍ണ്ണരാക്കുകേ-ദേവേശനേ- (ഈ...) 6. സത്ൃഭക്തി നീതി സ്നേഹം-താഴ്മയും വിശ്വാസവും നിത്ൃമിങ്ങു വര്‍ദ്ധിപ്പിക്കുകേ-ദേവേശനേ- (ഈ...) 7. ദിവ്ൃസമാധാന വാക്ൃം-നിന്നനുഗ്രഹങ്ങളും ഏവരോടും കല്‍പിച്ചയയ്ക്ക-ദേവേശനേ- (ഈ...)

Music sheet is loading
0%
-
00:00 / 00:00

Suggessions