രാജരാജ ദൈവജാതന്‍ യേശു മഹാ രാജന്‍

351

രാജരാജ ദൈവജാതന്‍ യേശു മഹാ രാജന്‍

പല്ലവി രാജരാജ ദൈവജാതന്‍ യേശു മഹാ രാജന്‍ താന്‍ നീച നീച മാനുഷരില്‍-ജാതനായ്‌ ഭവിച്ചിന്നാള്‍ ചരണങ്ങള്‍ 1. രാജനാം ദാവീദു വംശ-ജാതയായ കന്യകയില്‍ ദാസവേഷമോടു വന്നു-ജാതി പാലനം ചെയ്വാന്‍ 2. ഭീതി മാനുഷര്‍ക്കകന്നു-മോദ പൂര്‍ത്തിയാകുവാന്‍ നീതിമാന്‍ മശിഹാ വന്നു-മേദിനിയില്‍ ബെത്തുഹേ 3. കാനനത്തിലാടുമേച്ച-ജ്ഞാനമറ്റിടയരോടു വാനസേന കൂടിവന്നു-ഗാനമൊത്തു പാടുവാന്‍ 4. താരകതന്‍ ശോഭ കണ്ടു-ദൂരദേശ രാജരും മൂരു പൊന്നു കുന്തുരുക്കം-കാഴ്ച വച്ചു കാണുവാന്‍ 5. നാരിയില്‍ പിറന്ന ദേവന്‍-ഏറെ വേദന സഹിച്ചു പാരിതില്‍ മരിച്ചു- പിമ്പു-യിര്‍ത്ത വിസ്മയം വരം- (രാജ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions