ജഗദീശനാം മശിഹാ ജാതനായിടും വിവരം

356

ജഗദീശനാം മശിഹാ ജാതനായിടും വിവരം

png

പല്ലവി ജഗദീശനാം മശിഹാ ജാതനായിടും വിവരം ബഹു സൂക്ഷ്മ ദൈവഗിരം പാര്‍ത്ഥിവ കേട്ടിടണമേ അനുപല്ലവി ഭഗവന്നിയോഗമേ പരിപൂര്‍ണ്ണ കാലമേ- ജഗ ചരണങ്ങള്‍ 1. ശ്രീ ദാവീദിന്‍ പട്ടണമാം ശ്രേഷ്ഠ ബേതലെമതിങ്കല്‍ നീതിയാര്‍ന്ന കന്യകയില്‍ നേമിതന്‍ ജനിച്ചീടുമേ അതിദൂര ഭൂപന്മാര്‍ അണച്ചീടും കാഴ്ചകള്‍- ജഗ 2. ദൂതനേകന്‍ മുന്‍വരുമേ സൂക്ഷ്മ യത്നം ചെയ്തിടുമേ ഭൂതരെല്ലാം കുമ്പിടുമേ പൂര്‍ണ്ണ രാജേശന്‍ പദമേ എതിര്‍ത്തിടുന്നോരെല്ലാം ഹരം വന്നു പോകുമേ- ജഗ 3. നീതി പാരില്‍ തിങ്ങിടുമേ നേരുകേടൊഴിഞ്ഞിടുമേ പാതകം കുറഞ്ഞിടുമേ ഭാഗ്യമെങ്ങും വന്നിടുമേ അധിപന്‍ മശിഹയാം അവനിയില്‍ എങ്ങുമേ- ജഗ [കി

Music sheet is loading
0%
-
00:00 / 00:00

Suggessions