പരിശുദ്ധാത്മാവേ, നിന്നാല്‍

64

പരിശുദ്ധാത്മാവേ, നിന്നാല്‍

പരിശുദ്ധാത്മാവേ, നിന്നാല്‍, കൃപ സര്‍വ്വം വരുന്നു നിന്റെ കൃപയാം ശക്തിയാല്‍ ദൈവജീവന്‍ കിട്ടുന്നു. ദൈവാത്മാവേ (2) ഞാന്‍ നിന്നെ ക്ഷണിക്കുന്നു. 2 കര്‍ത്താവേ, നല്ല ബുദ്ധിയെ എനിക്കു തരേണമേ; നിന്‍ വചനം അറിവാനായ്‌ നീ പഠിപ്പിക്കേണമേ; ദൈവാത്മാവേ (2) വെളിച്ചം നല്‍കേണമേ. 3 മോക്ഷമാര്‍ഗത്തെ കുറിച്ചു ഉള്ളിലെ സംശയങ്ങള്‍ പാടേ എന്നെന്നേക്കും മാറ്റി എന്നെ നന്നാക്കേണമേ; ദൈവാത്മാവേ (2) നീ ശുദ്ധമാക്കേണമേ. [ ശുദ്ധവഴിയില്‍ നടപ്പാന്‍ ആത്മസൌഖ്യത്തെ തന്നു യേശുവില്‍ പ്രത്യാശ വെപ്പാന്‍ എന്നെ ഉയര്‍ത്തേണമേ, ദൈവാത്മാവേ (2) കൃപയെ നല്‍കേണമേ.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions