പാപി നോക്കുക യേശുവിനെ

പാപി നോക്കുക യേശുവിനെ രക്ഷിപ്പാന്‍ വന്നു താന്‍-നിന്നെത്തന്‍ സ്‌നേഹത്താല്‍ ചരണങ്ങള്‍ 1. സര്‍വ്വലോകത്തിന്‍ നാഥനതാ ബെത്ൂഹേം പുല്‍ക്കൂട്ടില്‍-കുഞ്ഞായ്‌ നിന്‍ പാപത്താല്‍ സ്‌നേഹം കാരുണ്യം പൂണ്ടു സദാ ലോകര്‍ക്കായ്‌ തന്നെത്താന്‍ നല്‍കുന്നാന്‍ യേശു താന്‍ (പാപി നോക്കുക...) 2. ഗതശമനേ നോക്കുകയ്യോ ലോകപാപത്തിന്റെ-ശാപം താന്‍ ഏല്‍ക്കുന്നാന്‍ അതിവേദനയാലെ അയ്യോ പൊട്ടുന്നേ തന്നുള്ളം-ചിന്തുന്നേ രക്തം താന്‍ (പാപി നോക്കുക...) 3. കുറ്റക്കാരനെപ്പോലെയതാ കയ്യഫാവിന്‍ മുമ്പില്‍-താഴ്മയായ്‌ നില്‍ക്കുന്നാന്‍ നാടുവാഴിയിന്‍ മുമ്പിലതാ ക്രൂശില്‍ തൂങ്ങിടുവാന്‍-തീര്‍പ്പിന്നായ്‌ നില്‍ക്കുന്നാന്‍ (പാപി നോക്കുക...) 4. ലോകപാപത്തിന്‍ ശാപ ഭാരം കൊണ്ടേശു വന്‍ക്രൂശും-കൊണ്ടതാ പോകുന്നാന്‍ കൈകള്‍ പാദങ്ങള്‍ ആണികളാല്‍ (്രൂശോടെ ചേര്‍ത്തിടാന്‍-തന്നാലേ നീട്ടുന്നാന്‍ (പാപി നോക്കുക...) 5, കാല്‍വരി മലയിന്‍ മുകളില്‍ ക്രൂശിന്‍മേല്‍ തൂങ്ങുന്നാന്‍-ദൈവത്തിന്‍ നല്‍സുതന്‍ പാപികള്‍ക്കുള്ള ശിക്ഷയെല്ലാം പൊന്നേശു ഏറ്റല്ലോ-നിന്നെയും രക്ഷിപ്പാന്‍ (പാപി നോക്കുക...) 6. പാപി ഓടി വന്നീടുക നീ ദൈവത്തിന്‍ രക്തത്തിന്‍-ശക്തിയോര്‍മ്മിക്ക നീ നിന്റെ പാപത്തിന്‍ ശാപമെല്ലാം തീരുവാന്‍ നോക്കി ധ്യാ-നിച്ചപേക്ഷിക്ക നീ (പാപി നോക്കുക...)

Music sheet is loading
0%
-
00:00 / 00:00

Suggessions