എങ്ങോ ചുമന്നു പോകുന്നു?

പല്ലവി എങ്ങോ ചുമന്നു പോകുന്നു? കുരിശുമരം എങ്ങോ ചുമന്നു പോകുന്നു? ചരണങ്ങള്‍ 1. എങ്ങോ ചുമന്നുപോകു-ന്നിങ്ങീകാനലില്‍[1] നിന്റെ അംഗം മുഴുവന്‍ തള-ര്‍ന്നയ്യോ എന്‍ യേശുനാഥാ (എങ്ങോ..) 2. പാപികളാലെ വന്ന-ഭാരച്ചുമടോ ഇതു ദേവാ നിന്‍ തോളിലേറ്റു-വേവല്പെടുന്നതും[2] നീ (എങ്ങോ...) 3. ഭാരം വഹിപ്പാനേതും-കായം ബലമില്ലാതെ പാരം പരിശ്രമപ്പെ-ട്ടായാസത്തോടുകൂടെ (എങ്ങോ..) 4. കൈകാല്‍ തളര്‍ന്നും ഇരു-കണ്‍കള്‍ ഇരുണ്ടും നിന്റെ മെയ്കാന്തി വാടി ഏറ്റം-നാവു വരണ്ടും അയ്യോ (എങ്ങോ...) 5. കഷ്ടമീ ദ്രോഹികളാല്‍-കഷ്ടപ്പെട്ടതു കണ്ടാല്‍ പൊട്ടും മനം എന്‍ ദോഷം-കൂടെ എടുത്തുംകൊണ്ടു (എങ്ങോ..) 6. നാശവിനാശനാ സ-ര്‍വ്വേശാ യേശുവേ നിന്റെ ദാസര്‍ നാശം ഒഴിവാന്‍-ഈ ചുമടും എടുത്തു (എങ്ങോ..) [11]വെയില്‍ [2]തീര്ര വേദനയുടെ അനുഭവം

Music sheet is loading
0%
-
00:00 / 00:00

Suggessions