ഹാ എന്തിപ്പാടയ്യോ ഞാന്‍

png

പല്ലവി ഹാ എന്തിപ്പാടയ്യോ ഞാന്‍ എന്തു തരുവേന്‍ ഇതിനീടയ്യോ അനുപല്ലവി ആനന്ദക്കാതലേ പിഴ- യാളികള്‍ക്കു മോക്ഷവാതിലേ (ഹാ എന്തി..) ചരണങ്ങള്‍ ]1ഗതശമനസ്ഥലെ പോവതും-അതില്‍ കുതുകപ്പൂങ്കാവനേ മേവതും അത്ഭുതനേ മനം നോവതും ഉള്ളില്‍ അളവില്ലാ ദുഃഖം അതാവതും (ഹാ എന്തി..) 2 മുഴങ്കാല്‍ കുത്തിനിന്നു താണതും-മുമ്മ- ടങ്ങു മുഖം താഴ്ത്തി വീണതും- നുറുങ്ങി മനംനൊന്തു കേണതും-മനം കലങ്ങിത്തപിച്ചേറ്റം വാണതും (ഹാ എന്തി...) അബ്ബാ പിതാവേ വിളിച്ചതും-ക്ലേശം അകലെച്ചെയ്കെന്നപേക്ഷിച്ചതും അപ്പിതാവിഷ്ടം ഉറച്ചതും-ഒരു സ്വര്‍ദൂതന്‍ ആശ്വസിപ്പിച്ചതും (ഹാ എന്തി...) 4 ആത്മംപരിക്സേശം കൊണ്ടതും ചോര- യ്‌ക്കൊപ്പം വിയര്‍പ്പുടന്‍ പൂണ്ടതും ശാസ്ത്രം [1]തികകച്ചെല്ലാമാണ്ടതും-തന്റെ ദാസർ വിശ്വാസം കൈക്കൊണ്ടതും (ഹാ എന്തി..) [1]പ്രവചനം പൂര്‍ത്തിയാകുമാറ്‌ എല്ലാം നിറവേറ്റിയതു

Music sheet is loading
0%
-
00:00 / 00:00

Suggessions