ദേവേശാ! യേശുപരാ!

png

ദേവേശാ! യേശുപരാ! ജീവനെനിക്കായ്‌ വെടിഞ്ഞോ? ജീവനറ്റ പാപികള്‍ക്കു നിത്യജീവന്‍ കൊടുപ്പാനായ്‌ നീ മരിച്ചോ? (ദേവേശാ...) 1 ഗദശമന പൂവനത്തില്‍ അധികഭാരം വഹിച്ചതിനാല്‍ അതിവൃഥയില്‍ ആയിട്ടും താതനിഷ്ടം നടപ്പതിന്നനുസരിച്ചോ? (ദേവേശാ...) 2 അന്നാസിന്‍ അരമനയില്‍ മന്നവ നീ വിധിക്കപ്പെട്ടോ? കന്നങ്ങളില്‍ കരങ്ങള്‍ കൊണ്ട്‌ മന്നാ നിന്നെ അടിച്ചുവര്‍ പരിഹസിച്ചോ? (ദേവേശാ...) 3 പീലാത്തോസധിപതിയും വിലമതിച്ചു കുരിശേല്‍പ്പിച്ചു തലയില്‍ മുള്ളാല്‍ മുടിയും വച്ചു പലര്‍ പല കേടുകള്‍ ചെയ്തു നിന്നെ (ദേവേശാ...) 4 ബലഹീനനായ നിന്നെ വലിയ കൊലമരം ചുമത്തി തലയോടിട മലമുകളില്‍ അലിവില്ലാതയ്യോ യൂദര്‍ നടത്തി നിന്നെ (ദേവേശാ..) 5 തിരുക്കരങ്ങള്‍ ആണികൊണ്ട്‌ മരത്തോടു ചേര്‍ത്തടിച്ചു ഇരുവശത്തും കുരിശുകളില്‍ ഇരുകള്ളര്‍ നടുവില്‍ നീ-മരിച്ചോ ദേവാ (ദേവേശാ...) 6 നിന്‍ മരണം കൊണ്ടെന്റെ വന്‍ നരകം നീയകറ്റി നിന്‍ മഹത്വം തേടിയിനി എന്റെ കാലം കഴിപ്പാനായരുള്‍ക കൃപ (ദേവേശാ...) [കി

Music sheet is loading
0%
-
00:00 / 00:00

Suggessions