വന്നേന്‍ കാല്‍വരി കുരിശതിന്‍ അരികെ

368

വന്നേന്‍ കാല്‍വരി കുരിശതിന്‍ അരികെ

പല്ലവി വന്നേന്‍ കാല്‍വരി കുരിശതിന്‍ അരികെ-നോക്കി നിന്നേ എന്‍ പാപബലിയായവനെ ചരണങ്ങള്‍ 1. എന്നെപ്രതി മുറിഞ്ഞ കാല്‍കരങ്ങള്‍-ക്ഷീണം ഏറെ സഹിച്ച തിരു അരുമ ജഡം തന്നില്‍ തന്നെ വൃസനം അടക്കിയതും-പ്രാണന്‍ താനായി വിട്ട ദിവ്യ നിലയെയും ഞാന്‍-കണ്ടു- (വന്നേന്‍..) 2. കണ്ടേനെന്നൊടു തിരു സ്നേഹബലം തിരു കരുണ നീതിയും ഒന്നായ്‌ ചേര്‍ന്ന വിധം പണ്ടേ യാഗത്തെ പാപത്തിന്‍ നിമിത്തം-ചെയ്വാന്‍ പറുദീസായില്‍ നിയോഗിച്ചതിന്‍ നിവ്ൃത്തി-കണ്ടു- (വന്നേന്‍..) 3. എന്‍ പേര്‍ക്കുകൊണ്ട അടി മുറിവുകളും-കായം എങ്ങും നുറുങ്ങി രക്തം ഓടിയതും എന്‍ പേര്‍ക്കു വിട്ട ദീര്‍ഘശ്വാസങ്ങളും-എല്ലാം ഇപ്പാപി എന്നും ധ്യാനിച്ചിഹ വസിപ്പേന്‍-താണു- (വന്നേന്‍..) 4. അയ്യോ പാപത്തിന്‍ ശിക്ഷ ഭയങ്കരമേ-ഇനി അടിയന്‍ എന്‍ ഈശോ: നിനക്കായിരിപ്പേന്‍ മെയ്യായെന്‍ ദേഹം ദേഹി ആത്മാവും-മേലാല്‍ വിനയത്തോടെ നിനക്കായ്‌ ചെലവിടുവേന്‍-പാപി- (വന്നേന്‍..) [കി

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions