വരിക, നല്‍വരങ്ങളെ നീ തരിക ആവിയേ

65

വരിക, നല്‍വരങ്ങളെ നീ തരിക ആവിയേ

വരിക, നല്‍വരങ്ങളെ നീ - തരിക ആവിയേ ശുഭ കരുണ വാപിയേ - (വരിക...) ചരണങ്ങള്‍ തവ ജനാഭിഷേകത്തിന്‍ സുഗന്ധ തൈലമേ ദിവ്യ സ്നാനതൈലമേ - (വരിക...) 2 പ്രാവു പോലെയോ ദഹന ജ്വാല പോലെയോ കതിരൊളിവു പോലെയോ - (വരിക...) 3 വാഴ്ക മനസ്സിന്‍ ദുര്‍വിചാരം ആകെ മാറ്റുവാന്‍ ഗുണം ഏറിത്തേറുവാന്‍ - (വരിക...) [ പാപക്കടലിന്‍ ആഴം കണ്ട പാപി ഞാന്‍ അയ്യോ എന്നില്‍ കോപിയാതയ്യോ - (വരിക...) ം] ദോഷച്ചെളിയില്‍ മുഴുകിവാഴും ദോഷി ഞാനല്ലോ ഗുണ ഭാഷി നീയല്ലോ - (വരിക...) 6 പ്രകൃതിയാലെ വികൃതമായ ഹൃദയം മാറുവാന്‍ നവഹൃദയം ആകുവാന്‍ - (വരിക...) 7 ഇരുള്‍ അകന്നങ്ങകം അതിങ്കല്‍ വെളിവണയുവാന്‍ വേദത്തെളിവുണരുവാന്‍ - (വരിക...) 8 സത്യധര്‍മ്മ നീതിമാര്‍ഗ്ഗ - മുറകള്‍ ആകുവാന്‍ കൃപ വളരെ നല്‍കുവാന്‍ - (വരിക...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions