കണ്ടോ കുരിശുമരത്തില്‍

പല്ലവി കണ്ടോ കുരിശുമരത്തില്‍-മശിഹാ തൂങ്ങി കൊണ്ടു മരിച്ചു നിലത്തില്‍ ചരണങ്ങള്‍ 1. അക്രമത്താല്‍ നരകേ-ഒക്കെയും വീഴുമെന്നു ദുഃഖം മനസ്സില്‍ തിങ്ങി-മെയ്ക്കും മുറിവതേറ്റു (കണ്ടോ..) 2. സകല ഭൂവനമൊരു-ശകല [1]പ്രമാണമുള്ളോന്‍ അഖില വാസികള്‍ക്കൊരു-ഗതി വരുത്തിടാനിന്നു (കണ്ടോ...) 3. നാവു വരണ്ടു ദാഹം നോവും കൊണ്ടൂടല്‍ തള- ര്‍ന്നാകാശ ഭൂമദ്ധ്യേ നി-രാധാരം തൂങ്ങുന്നതു (കണ്ടോ...) 4. ജ്യോതിര്‍മയനവന്റെ വേദന സഹിയാഞ്ഞോ, ആദിതൃനും വിറച്ചു-ഖേദം പൂണ്ടിരുളുന്നു (കണ്ടോ..) 5, തന്‍ മെയ്യിന്‍ മുറിവില്‍ നി-ന്നിന്നിലത്തില്‍ ചൊരിഞ്ഞ പൊന്‍ [2]കുരുതി ജലത്തി-ന്നെന്തു പകരമുണ്ട്‌? (കണ്ടോ...) 6. എന്‍ ആത്മ സ്നേഹിതാ നീ-നിന്‍ പുണ്യത്താലടിയ- ന്നെന്‍ പാപത്തിന്‍ മോചനം-തന്നനുഗ്രഹിച്ചാലും (കണ്ടോ...) [1]നന്നേ ചെറുതായി തോന്നുന്നവന്‍ [2]ദിവ്യമായ രക്തം

Music sheet is loading
0%
-
00:00 / 00:00

Suggessions