എന്തോരന്‍പിതപ്പനേ

പല്ലവി എന്തോരന്‍പിതപ്പനേ! ഈ പാപിമേല്‍ എന്തോരന്‍പിതപ്പനേ അനുപല്ലവി അണ്ടര്‍കോനേ നീയി-ച്ചണ്ഡാളദ്രോഹിയില്‍ കൊണ്ടോരന്‍പുപറ-യേണ്ടുന്നതെങ്ങനെ (എന്തോ...) ചരണങ്ങള്‍ 1 അന്‍പോലും തമ്പുരാനേ-നിന്റെ മഹാ അന്‍പുള്ളോരു മകനെ ഇന്‍പം നിറഞ്ഞുള്ള-നിന്മടിയില്‍ നിന്നു തുന്‍പം നിറഞ്ഞ പാരിങ്കലയച്ചതു (എന്തോ...) 2 കണ്മണിയാം നിന്‍ മകന്‍ പൂങ്കാവിങ്കല്‍ മണ്ണില്‍ വീണിരന്നതും പൊന്നിന്‍ തിരുമേനി-തന്നില്‍ നിന്നു ചോര മണ്ണില്‍ വീണതും നിന്‍-കണ്ണെങ്ങനെ കണ്ടു (എന്തോ...) 3 കരുണയറ്റ യൂദന്മാര്‍-നിന്മകന്റെ തിരുമേനിയാകെ നാഥാ [1]കൊരടാവു കൊണ്ടടി-ച്ചുഴുത നിലമാക്കി കൂരിശിപ്പതിന്നായ്ക്കുരിശെടുപ്പിക്കുന്നു (എന്തോ..) 4 ദാഹം വിശപ്പുകൊണ്ടും-തളര്‍ന്നുകൈ- കാല്‍കള്‍ കുഴഞ്ഞീടുന്നു ദേഹമഴലുന്നു-ദേഹിയുഴലുന്നു സ്‌നേഹം പെരുകുന്നീ-പാതകനോടയ്യോ (എന്തോ..) ൭ ശ്ര്രുക്കള്‍ മദ്ധ്യേകൂടെ-പോകുന്നിതാ കുറ്റമറ്റ കുഞ്ഞാട്‌ കഷ്ടമെറുശലേം-പുത്രികള്‍ കണ്ടുമാ- റത്തടിച്ചയ്യോ വാ-വിട്ടലറീടുന്നു (എന്തോ...) 6 5്എറിനെയി(ത-സ്നേഹിപതി %& എ

Music sheet is loading
0%
-
00:00 / 00:00

Suggessions