ഹാ! ഇതെന്‍ പാടു നീ കണ്ടീലയോ

ഹാ! ഇതെന്‍ പാടുനീ കണ്ടീലയോ- ഓ.. പാപി നിന്‍ രക്ഷ നേടീടുവാന്‍- 1 കാല്‍വരിയോളം മരക്കുരിശെടുത്തും വേദന സഹിക്കുന്നില്ലേ! ഹീനമനുഷ്യരാല്‍ അടി മുറിവേറ്റും നടന്നീടും സമയമതില്‍ (ഹാ...) 2 മുള്‍ക്കിരീടത്താല്‍ മുറിവില്‍ നിന്നോടും രക്തം നീ കാണുന്നില്ലേ?- കൈകാല്‍ ഈരണ്ടും മരക്കുരിശോടു കൂര്‍- ആണികളാലിണച്ചും (ഹാ!..) 3 ആറു മുതല്‍ മുമ്മൂന്നു മണിയായ്‌ നാടെല്ലാം ഇരുള്‍ പരന്നു- "ദൈവമേ; ദൈവമേ: കൈവിട്ട-തെന്തെന്നെ" കേള്‍ക്കുന്നില്ലേ! പാപി (ഹാ!..) 4 ക്രൂശില്‍ തൂങ്ങും എന്‍, വാക്യങ്ങളേഴും നിന്നുള്ളില്‍ പതിയുന്നില്ലേ? പാപങ്ങളകലാന്‍ എന്‍ കഷ്ടപ്പാടുകള്‍ ഓര്‍ക്കുകെന്നേരവും നീ (ഹാ!..) 5 പാപി ഞാനിനിമേല്‍ പാപത്തെ സ്‌നേഹിപ്പാന്‍ ഒരുങ്ങിടുകില്ല ദേവാ- ക്രൂശിന്‍ നിഴല്‍ എന്‍, ജീവിത പാതയില്‍ കണ്ടിടട്ടെന്‍ ഈശോ (ഹാ!..)

Music sheet is loading
0%
-
00:00 / 00:00

Suggessions