പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍

372

പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍

പൊന്നേശു തമ്പുരാന്‍ നല്ലൊരു രക്ഷകന്‍ എന്നെ സ്‌നേഹിച്ചു തന്‍ ജീവന്‍ വച്ചു 1. സ്വര്‍ഗ്ഗസിംഹാസനം താതന്റെ മാര്‍വ്ൃതും ദൂതന്മാര്‍ സേവയും വിട്ടെന്‍പേര്‍ക്കായ്‌ ദാസനെപ്പോലവന്‍ ജീവിച്ചു പാപിയെന്‍ ശാപം ശിരസ്തരതില്‍ ഏറ്റീടുവാന്‍ 2. തള്ളയെപ്പോല്‍ നമുക്കുള്ളൊരു രക്ഷകന്‍ കൊള്ളക്കാരന്‍ പോലെ ക്രൂശില്‍ തൂങ്ങി; ഉള്ളമുരുകുന്നെന്‍ ചങ്കു തകരുന്നെന്‍ കണ്ണു നിറയുന്നെന്‍ രക്ഷകനേ 3. എന്തൊരു സ്‌നേഹമീ സാധുവെ ഓര്‍ത്തു നീ സന്താപ സാഗരം തന്നില്‍ വീണു; എന്നെ വിളിച്ചു നീ; എന്നെ എടുത്തു നി- ന്നോമനപ്പൈതലായ്‌ തീര്‍ക്കേണമേ 4. പാപം ചെയ്യാതെന്നെ കാവല്‍ ചെയ്തീടുവാന്‍ സര്‍വ്വേശനേ കയ്യിലേല്‍പ്പിക്കുന്നു രാപ്പകല്‍ നീയെന്നെ വീഴ്ചയില്‍ നിന്നെന്റെ സ്വപ്നത്തിലും കൂടെ കാക്കേണമേ 5, കര്‍ത്താവു വേഗത്തില്‍ മേഘങ്ങളില്‍ കോടി- ദൂതന്മാരാര്‍പ്പുമായ്‌ വന്നീടുമ്പോള്‍ എന്നില്‍ കനിഞ്ഞെന്റെ മാര്‍വ്വോടണക്ചെന്റെ സങ്കടം തീര്‍ക്കണം രക്ഷകനേ [കി

Music sheet is loading
0%
-
00:00 / 00:00

Suggessions