ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ

374

ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ

Christ the Lord is risen today

1, ക്രിസ്തു വീണ്ടും ജീവിച്ചു - ഹല്ലെലൂയാ മൃത്യുവെ നശിപ്പിച്ചു - ഹല്ലെലൂയാ മര്‍ത്യരെങ്ങും പാടട്ടെ - ഹല്ലെലൂയാ ദൂതരും കൊണ്ടാടട്ടെ - ഹല്ലെലൂയാ 2. പോരില്‍ ജയം പ്രാപിച്ചു - ഹല്ലെലൂയാ രക്ഷയും സമ്പാദിച്ചു - ഹല്ലെലൂയാ തീര്‍ത്തു പാപശാപവും - ഹല്ലെലൂയാ ചാവിന്‍ ഘോര ശക്തിയും - ഹല്ലെലൂയാ 3. രാജാവായി വാഴുന്നാന്‍ - ഹല്ലെലൂയാ തേജസ്സില്‍ വസിക്കുന്നാന്‍ - ഹല്ലെലൂയാ വിശ്വസിക്കുന്നോര്‍ക്കു താന്‍ - ഹല്ലെലൂയാ പൂര്‍ണ്ണ രക്ഷ നല്‍കുന്നാന്‍ - ഹല്ലെലൂയാ 4. ഘോഷിപ്പിന്‍ ഭൂലോകരേ - ഹല്ലെലൂയാ വാഴ്ത്തുവിന്‍ തന്‍ നാമത്തെ - ഹല്ലെലൂയാ സര്‍വ്വലോക സൃഷ്ടകന്‍ - ഹല്ലെലൂയാ യേശു മര്‍ത്യ രക്ഷകന്‍ - ഹല്ലെലൂയാ

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions