ക്രിസ്തു വീണ്ടും ജീവിച്ചു

376

ക്രിസ്തു വീണ്ടും ജീവിച്ചു

Christ hath risen hallelujah

ക്രിസ്തു വീണ്ടും ജീവിച്ചു, ബന്ധനങ്ങള്‍ മോചിച്ചു ദൂതരാര്‍ത്തു ഘോഷിച്ചു നിത്യം സ്വര്‍ഗ്ഗേ പാടുന്നു; ഹല്ലെലൂയാ 2. പാപിക്കായ്‌ മരിച്ചവന്‍- പാടെല്ലാം സഹിച്ചവന്‍ ഇന്നു പാസ്‌കലാടതായ്‌[ 1]; നാമും പാടും മോദമായ്‌; ഹല്ലെലൂയാ 3. ഖേദം നഷ്ടം എറ്റവന്‍ ക്രൂശില്‍ ക്ലേശം പൂണ്ടവന്‍ മേല്‍ മഹത്വ ധാരിയായ്‌ മദ്ധ്യസ്ഥനെന്നേക്കുമായ്‌; ഹല്ലെലൂയാ 4. പാപമറ്റ പുരുഷന്‍ പാതാളത്തില്‍ പോയവന്‍ ശക്തന്‍ കെട്ടിവച്ചുവന്‍ ക്രേന്ദ്ര സ്ഥാനത്തായി താന്‍; ഹല്ലെലൂയാ 5. കല്ലറക്കല്‍ ആയവന്‍ രക്ഷിപ്പാന്‍ ഉയര്‍ന്ന താന്‍; ക്രിസ്തു ലോകെ കീര്‍ത്തി തന്‍ ആട്ടിന്‍കുട്ടി രാജന്‍ താന്‍; ഹല്ലെലൂയാ 6. പാസ്കല്‍ ആട്ടിൻകുട്ടിയേ പോറ്റീടേണം ഞങ്ങളെ, പാപകുറ്റം നീക്കുകേ, നാം സ്തുതിച്ചു പാടുമേ- ഹല്ലെലൂയാ

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions