ഇന്നേശു രാജന്‍ ഉയിര്‍ത്തെഴുന്നേറ്റല്ലേലൂയാ

378

ഇന്നേശു രാജന്‍ ഉയിര്‍ത്തെഴുന്നേറ്റല്ലേലൂയാ

Innalil Yesu Nadhar Uyirthan

ഇംഗ്ലീഷ്‌-ആദിതാളം 1. ഇന്നേശു രാജന്‍ ഉയിര്‍ത്തെഴു-ന്നേറ്റല്ലേലൂയാ വന്‍നാശ ശാപ ചാവുകള്‍ ജയിച്ചല്ലേലൂയാ മഹാ സന്തോഷമേ-മഹാ സന്തോഷമേ! പരാപര സുതന്‍ യേശുനാഥനെ-വാഴ്ത്തിപ്പാടുവിന്‍ ജയഗീതം പാടുവിന്‍-ജയഗീതം പാടുവിന്‍ പകലോനുദിച്ചിരുളോടിയൊളിച്ചിതാ വന്നീടുവിന്‍ മഹാ സന്തോഷമേ-മഹാ സന്തോഷമേ! 2. ദൈവദൂതന്‍ കല്ലുരുട്ടി നീക്കി-വാതിലില്‍ നിന്നു അക്കാവല്‍ക്കാര്‍-മരിച്ചവരെപ്പോലെയായ്‌ വന്നു (മഹാ...) 3. അതിരാവില്‍ പ്രേത-യോഹന്നാന്മാരോടി വന്നഹോ ശവക്കല്ലറയ്ക്കുള്ളില്‍ നോക്കി വിശ്വസിച്ചീടിനാരഹോ (മഹാ...)

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions