മഹിമാപതി മശിഹാ

380

മഹിമാപതി മശിഹാ

പല്ലവി മഹിമാപതി മശിഹാ മേഘ-വാഹനമതിന്മേല്‍ ജയപ്രാഭവത്തോടഹോ സ്വര്‍ഗ്ഗ-ലോകത്തിന്നെഴുന്നാന്‍ അനുപല്ലവി ബഹു ദൂതസൈന്യങ്ങള്‍-ജയഗീതം പാടുന്നു- മഹി.. ചരണങ്ങള്‍ 1. മഹസ്സുര നഭസ്ഥലങ്ങള്‍ മേഘ-വാഹനം കടന്നു; ബഹുനിര ദൂതഗണങ്ങള്‍ പുണ്ൃ-പാദം കുമ്പിടുന്നു; മഹത്വത്തിന്‍ രാജന്നു-തുറന്നു സ്വര്‍ദ്വാരങ്ങള്‍- മഹി... 2. എതിരേറ്റു ദൂതസംഘം മോടി-ഏറും വിണ്‍പതിയെ അതിഘോഷ സേവചെയ്തു കീര്‍ത്തി-ആര്‍ത്തു പാടി നിന്നു പരമണ്ഡലങ്ങളില്‍-പല രാഗം കേള്‍ക്കുന്നു- മഹി... 3. നരലോക രക്ഷകനായ്‌ ദേഹം-നാഥന്‍ പൂണ്ടിരുന്നു കുരിശില്‍ തന്നെ ബലിയായ്‌ നല്‍കി-ഘോഷത്തോടുയിര്‍ത്തു മരണത്തെ പാപത്തെ-സാത്താനെയും വെന്നു- മഹി... 4. ഇഹലോകത്തില്‍ പരത്തില്‍ എങ്ങും-ഏകധാ നിറഞ്ഞും മഹിമാസനത്തിലങ്ങു വിണ്ണില്‍ -വാഴുന്നേശുരാജന്‍ ഗ്രഹിപ്പാനതൃത്ഭുതം-ജഡം പൂണ്ട ദൈവത്വം- മഹി.. 5. ജയിക്കുന്നു രക്ഷകര്‍ത്തന്‍ പാരിന്‍ ജാതികളഖിലം മയക്കങ്ങള്‍ വിട്ടു തന്നെ വാഴ്ത്തി-വന്ദിച്ച്ടുവോളം വിയത്തിന്നു മേല്‍ അങ്ങു വിളങ്ങുന്നു നായകന്‍- മഹി...

Music sheet is loading
0%
-
00:00 / 00:00

Suggessions