യേശുപരാ എങ്ങും നല്‍ സമാധാനം

384

യേശുപരാ എങ്ങും നല്‍ സമാധാനം

പല്ലവി യേശുപരാ എങ്ങും നല്‍ സമാധാനം ഇക്കാലം അരുള്‍ക പരാ ചരണങ്ങള്‍ 1. നാശമുള്ള പാരില്‍ നന്മ നിറച്ചീടാന്‍ ആശിച്ചു വന്ന നാഥാ-പാപ നാശക ദൈവ ജാതാ- യേശു.. 2. പാരില്‍ സമാധാനം-പക്ഷമാം നല്‍ദാനം പൂരിപ്പാന്‍ വന്ന ദേവാ രക്ഷ പാരില്‍ പകര്‍ന്ന ദേവാ- യേശു.. 3. ചോരയൊന്നില്‍ നിന്നും-തോന്നിയവര്‍ തമ്മില്‍ ഏറെ ശല്യം ചെയ്യുന്നു-ക്രൂര- പ്പോരില്‍ പലര്‍ ചാകുന്നു- യേശു.. 4. സാരമറ്റതായ-സംഗതിയാല്‍ തുള്ളി ഏറെപ്പേര്‍ ചാകുന്നയ്യോ-പേയും ഏറെ ജയിക്കുന്നയ്യോ- യേശു.. 5, വൃദ്ധര്‍ ക്ഷീണര്‍ ഏറെ-മക്കള്‍ ഭാര്യമാരും അത്തല്‍ പെടുന്നതാലെ-ദാരി- ദ്ൃൃത്തില്‍ പെടുന്നിക്കാലം- യേശു.. 6. ഏതും യതനമെന്യേ-ഏറെപ്പേര്‍ ചാകുന്നേ പാതാളത്തില്‍ ചേരുന്നേ-അതാല്‍ വേതാളം ഞെളിയുന്നേ- യേശു... 7. യുദ്ധം ശണ്ഠ നീക്കി-യോഗ്യ സമാധാനം അത്യാവശ്യം തന്നീടാന്‍-എങ്ങും സത്യാനുഗ്രഹം കൂടാന്‍- യേശു..

Music sheet is loading
0%
-
00:00 / 00:00

Suggessions