ഞങ്ങളുടെ രാജ്യത്തിനായ്‌

383

ഞങ്ങളുടെ രാജ്യത്തിനായ്‌

ആനന്ദഭൈരവി-ആദിതാളം പല്ലവി ഞങ്ങളുടെ രാജ്യത്തിനായ്‌-ദൈവമേ ഇന്നേരമതില്‍ നന്ദിയോടെ സ്തോത്രം ചെയ്തു-യാചിച്ചീടുന്നേ അനുപല്ലവി വന്നുപോയ കാലമതില്‍-വന്‍കൃപയാല്‍ കാത്ത സ്വാമി ഇന്നുമെന്നും നിന്‍ കാരുണ്യം-ഇരിക്കേണം കൂടെ നാഥാ- ഞങ്ങ. ചരണങ്ങള്‍ 1. ഞങ്ങളുടെ രാഷ്ര്രപതി-ജ്ഞാനം നീതി സ്‌നേഹത്തിലും എങ്ങുമേ വിളങ്ങീടട്ടെ-നിന്‍ കൃപയാലെ ഭംഗമെന്വയെ നിന്റെ ഹിതം-ഭക്തിയോടെ ചെയ്തിടുവാന്‍ തിങ്ങിയ വരങ്ങള്‍ നല്‍കി-നേര്‍വഴി കാട്ട്ടേണമേ- ഞങ്ങ. 2. മന്ത്രിമാര്‍ ന്യായാധിപന്‍മാര്‍ മറ്റും എല്ലാ നേതാക്കളും സന്തതം സേവനം ചെയ്യും ദാസവൃന്ദവും ഇന്‍ഡ്യാദേശ വര്‍ദ്ധനക്കായ്‌-ഏവരും പ്രയതിച്ചീടാന്‍ വന്ദ്യദേവാ നിന്‍ വരങ്ങള്‍-ദാനം ചെയ്ക ദിനംതോറും- ഞങ്ങ... 3. സര്‍വ്വലോക ഐകൃത്തിനും-സ്വാതന്ത്ര്യ സമ്പൂര്‍ണ്ണതയ്ക്കും സര്‍വരേയും യോഗ്യരാക്കി-ത്തീര്‍ത്തീടേണമേ സര്‍വ കാര്യങ്ങള്‍ക്കും മേലായ്‌-സര്‍വ ദേവനെ ഭജിപ്പാന്‍ സര്‍വ മാനുഷര്‍ക്കും ഈശോ-സല്‍പ്രകാശം നല്‍കേണമേ- ഞങ്ങ...

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions