യേശു നല്ല മേയ്പന്‍ ഭീതി നീക്കും താന്‍

387

യേശു നല്ല മേയ്പന്‍ ഭീതി നീക്കും താന്‍

Jesus is our shepered

1. യേശു നല്ല മേയ്പന്‍-ഭീതി നീക്കും താന്‍, സങ്കടങ്ങള്‍ സര്‍വ്വം ഇല്ലാതാക്കും താന്‍, അവന്‍ പോകും മാര്‍ഗ്ഗേ-നാമും പോകണം, ഭാരം നേരിട്ടാലും-ഭാഗ്യമായാലും. 2. യേശു നല്ല മേയ്പന്‍-മോദം നല്‍കുന്നു, തന്റെ ഇന്‍പ ശബ്ദം-നാം അറിയുന്നു ശാസിച്ചാലും കൂടെ സ്നേഹിക്കുന്നവന്‍, വേറെ ആരും വേണ്ട-പാത കാട്ടുവാന്‍. 3. യേശു നല്ല മേയ്പന്‍-ആപല്‍ക്കാലേ താന്‍, ആടുകള്‍ക്കു വേണ്ടി-ജീവന്‍ വെടിഞ്ഞാന്‍, നാം എല്ലാരും തന്റെ -പിന്‍ ചെന്നീടുവിന്‍, ആയുഷ്ക്കാലം എന്നും-തന്നെ സ്‌നേഹിപ്പിന്‍.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions