ഹാലെലൂയാ ആമേന്‍

393

ഹാലെലൂയാ ആമേന്‍

പല്ലവി ഹാലെലൂയാ ആമേന്‍-ഹാലെലൂയാ ആമേന്‍ ഹാലെലൂയാ ബാലകോല-ശീല മനുവേലാ അനുപല്ലവി കീര്‍ത്തനം സങ്കീര്‍ത്തനം നീ ചേര്‍ത്തരുള്‍ ഇന്നും എന്നേയ്ക്കും- (ഹാലെലൂയാ..) യ ആദിയന്തഹീനാ-അത്ഭുതശക്ത മഹേശാ മോദകാരണാ ദയാലോ മുക്തികരാ-ശ്രീപരമേശാ ഖേദഹരാ സന്താപഹരാ-അഘ ശാപ-ഹരാ ശുഭദാനേശാ- (ഹാലെലൂയാ..) 2 സ്വര്‍ണ്ണ മോക്ഷവാനേ- സ്തുതിധരനേ ഗുണവാനേ മണ്ണുലകത്തിന്നുദിച്ച- മന്നവനേ ശ്രീമരിസുതനേ നിര്‍ണ്ണയമേ സ്തുതി നിന്നുടതേ-മമ സഞ്ചരനേ ശുഭകാരണനേ- (ഹാലെലൂയാ..) 3 താതനന്നു കയ്യില്‍-തന്ന മഹത്വ കുമാരാ മോദമോടലിഞ്ഞെഴുന്ന- മോടിതരും ഗുരുവരവീരാ ആധിഹരാ സന്തോഷകരാ-ശ്രിയ- മേക പരാ സകലേശ വരാ- (ഹാലെലൂയാ..)

Music sheet is loading
0%
-
00:00 / 00:00

Suggessions