വരം അരുളീടുക പരമഗുരോ

394

വരം അരുളീടുക പരമഗുരോ

Lyricist: David Isaac

Composer: David Isaac

png

പല്ലവി വരം അരുളീടുക-പരമഗുരോ-ഈ ചെറു ബാലകരാം-അടിയാരില്‍ അനുപല്ലവി വിരവൊടു തിരുമുന്‍പില്‍ അടിവണങ്ങി ഒരു മനസ്സായ്‌ നിന്നെ-സ്തുതിച്ചീടുവാന്‍- (വരം...) ചരണങ്ങള്‍ 1 നിത്യവും നിന്‍ തിരു നന്മകളെ നന്ദിയോടെന്നും നി-നച്ചു ഞങ്ങള്‍ സ്തുതി ഗീതങ്ങളെ പാടീടുവാന്‍ ശക്തിയും ഭക്തിയും-അരുള്‍ വരദാ- (വരം...) 2 രക്ഷകനേശുവി-ങ്ങിക്ഷിതിയില്‍ പക്ഷമോടടിയാരെ-രക്ഷ ചെയ്വാന്‍ മോക്ഷപുരം വെടിഞ്ഞൊരു കമ്യാ- കക്ഷിയില്‍ ആയ തന്‍ പക്ഷമോര്‍പ്പാന്‍- (വരം...) 3 ബാലകരാമടിയ-ങ്ങളുടെ ശീലദോഷാദികള്‍-ആസകലം ചേലോടു നീക്കി നിന്‍ ആജ്ഞകളെ കാലമതില്‍ ഞങ്ങള്‍-കാത്തു കൊള്‍വാന്‍- (വരം...) 4 സത്യവേദോപദേ-ശങ്ങളെയും സ്തുത്യം നിന്‍ തിരുവ-ചനങ്ങളെയും ബുദ്ധിയോടെ അടി-യാര്‍ പഠിച്ചു മുക്തിവിദ്യാദി ല-ഭിച്ചുകൊള്‍വാന്‍- (വരം...)

Music sheet is loading
0%
-
00:00 / 00:00

Suggessions