ബാലരേ നാം യേശു പേരില്‍

397

ബാലരേ നാം യേശു പേരില്‍

Lyricist: Joel Singh

Composer: Joel Singh

png

പല്ലവി ബാലരേ നാം യേശു പേരില്‍ പാടീടാം ഇന്നേരം അനുപല്ലവി ബാല പ്രിയനേശു-ഭാഗ്യലോകവാസന്‍-ബാലരേ ചരണങ്ങള്‍ 1. കോലാഹലവാണികളാല്‍-കൂടിത്തന്‍ തൃപ്പാദം ചേലോടെ ഇന്നേരം-ചേര്‍ന്നെല്ലാരും പാടീടാം- (ബാലകരേ..) 2. പാരിടത്തിൽ വന്ന കാലേ-ബാലരെക്കൈയേന്തി പാരം അനുഗ്രഹിച്ചു-ഭംഗിയേറും മാര്‍വില്‍ ചേര്‍ത്തു- (ബാലകരേ..) 3. ബാലര്‍ നാമും പോകാം യേശു-പാദേ ചേര്‍ന്നിന്നേരം പാലിച്ചാശീര്‍വാദ-ഭാഗ്യം തന്നു കാത്തിടും- (ബാലകരേ..) 4. സ്വര്‍ഗ്ഗലോകം നമ്മുടേതു-സൂക്ഷ്മം ചൊല്ലി യേശു തര്‍ക്കം കൂടാതെ നാം-താതന്‍ മുമ്പില്‍ പാടീടാം- (ബാലകരേ..) 5, നാശമില്ലാ സ്വര്‍ഗ്ഗലോകേ നാമും പാടാം ഗീതം യേശു പ്രിയനോടെ-എന്നും ഭാഗ്യമായ്‌ വാണിടാം- (ബാലകരേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions