പരിശുദ്ധാത്മാവേ വന്നു

401

പരിശുദ്ധാത്മാവേ വന്നു

Maramon 1995

png

പരിശുദ്ധാത്മാവേ വന്നു സര്‍വ്വസൃഷ്ടിയേയും പുതുക്കുക പകര്‍ന്നിടുകാത്മാവേ കൃപാവരം ഞങ്ങളിലീസമയം വീശുക ആത്മാവേ-വീശുക ഈ സഭമേല്‍ 1. പാപത്തിലുഴന്നീടുന്ന പാപികളെ ഉയര്‍ത്തി പരിശുദ്ധരാക്കി സദാ നടത്തുക നിന്‍ വഴിയില്‍ നിന്നുടെ സാക്ഷികളായ്‌ ദിനവുമവര്‍ ലോകത്തില്‍ ജീവിച്ചിടാന്‍ - വീശുക- 2. സ്നേഹത്തില്‍, ഐകൃതയില്‍ നിന്‍ ജനം വസിച്ചിടുവാന്‍ സല്‍ കൃപയില്‍ ദിനവും സമ്ൃദ്ധരായ്‌ വളര്‍ന്നീടുവാന്‍ സത്യാത്മാവേ നീ പുതുക്കിടുക നിന്‍സഭയെ ദിനവും - വീശുക- 3. ഈഷരമാം മരുപോല്‍ വരളുമീ മനസ്സുകളെ ആത്മാവിന്‍ ഉറവകളാല്‍ അഭിഷേകം ചെയ്യണമേ നാഥാ നിന്‍ സേവ ചെയ്വാന്‍ സമ്പൂര്‍ണ്ണമായ്‌ ഞാനിതാ സമര്‍പ്പിക്കുന്നു - വീശുക-

Music sheet is loading
0%
-
00:00 / 00:00

Suggessions