യേശുവിളിക്കുന്നു, യേശുവിളിക്കുന്നു

405

യേശുവിളിക്കുന്നു, യേശുവിളിക്കുന്നു

യേശുവിളിക്കുന്നു, യേശുവിളിക്കുന്നു സ്നേഹമോടെ തന്‍ കരങ്ങള്‍ നീട്ടി യേശു വിളിക്കുന്നു-യേശു വിളിക്കുന്നു 1. ആകുലവേളകളില്‍ ആശ്വാസം നല്‍കിടും താന്‍ എന്നറിഞ്ഞു നീയും യേശുവെ നോക്കിയാല്‍ എണ്ണമില്ലാ നന്മ നല്‍കിടും താന്‍ - യേശു 2. കണ്ണീരെല്ലാം തുടയ്ക്കും കണ്‍മണി പോല്‍ കാക്കും കാര്‍മേഘം പോലെ കഷ്ടങ്ങള്‍ വന്നാലും കനിവോടെ നിന്നെ കാത്തിടും താന്‍ - യേശു 3. മനഃക്സേശം നേരിടുമ്പോള്‍ ബലം നിനക്കു നല്‍കും അവന്‍ നിന്‍ വെളിച്ചവും രക്ഷയുമാകയാല്‍ താമസമെന്വേ നീ വന്നീടുക - യേശു 4. സകല വ്യാധിയെയും ഗുണമാക്കും വല്ലഭന്‍ താന്‍ ആരായിരുന്നാലും ഭേദങ്ങള്‍ എന്നിയെ കൃപയാലെ നിന്നെ കാത്തിടും താന്‍ - യേശു

Music sheet is loading
0%
-
00:00 / 00:00

Suggessions