മാ പരിശുദ്ധാത്മനേ

69

മാ പരിശുദ്ധാത്മനേ

മാ പരിശുദ്ധാത്മനേ ശക്തിയേറും ദൈവമേ വന്നു രക്ഷിക്കേണമേ - വേഗമേ ചരണങ്ങള്‍ 1. പാപിയെന്നുള്ളില്‍ ന്യായങ്ങള്‍ വാദിച്ചുണര്‍ത്തീടുക എന്‍ പാപവഴികള്‍ തോന്നിക്കുക - വേഗമേ 2. പാപബോധം നല്‍കുക നീ നീതിന്യായ തീര്‍പ്പിനെയും പക്ഷമോടിങ്ങോര്‍മ്മ നല്‍കുക - വേഗമേ 3. യേശുവോടു ചേരുവാനും സത്യം ഗ്രഹിച്ചീടുവാനും എന്നെ ആകര്‍ഷിച്ചടുപ്പിക്ക - വേഗമേ 4. നല്ല ജീവ വിശ്വാസവും മോക്ഷഭാഗ്യ മുദ്രയതും നല്‍കുക വീണ്ടും ജനനവും - വേഗമേ 5. പരിശുദ്ധനാക്കുകെന്നെ പഠിപ്പിക്ക ദൈവഹിതം പരനേ വഴിനടത്തെന്നെ - വേഗമേ 6. ബലഹീനത വരുമ്പോള്‍ തുണച്ചാശ്വസിപ്പിക്കെന്നെ പരലോകാനന്ദം കാട്ടുക - വേഗമേ (മാ..)

Music sheet is loading
0%
-
00:00 / 00:00

Suggessions