അനുഗ്രത്തിന്നധിപതിയേ

409

അനുഗ്രത്തിന്നധിപതിയേ

DSMC 275

Lyricist: M. E. Cherian

png

1. അനുഗ്രത്തിന്നധിപതിയേ അനന്ത കൃപാ പെരും നദിയേ അനുദിനം നിന്‍ പദം ഗതിയേ അടിയനു നിന്‍ കൃപ മതിയേ 2. വന്‍ വിനകള്‍ വന്നിടുകില്‍ വലയുകയില്ലെന്‍ ഹൃദയം വല്ലഭന്‍ നീയെന്നഭയം വന്നിടുമോ പിന്നെ ഭയം -- അനു.. 3. തന്നുയിരെ പാപികള്‍ക്കായ്‌ തന്നവനാം നീയിനിയും തള്ളിടുമോയേഴയെന്നെ തീരുമോ നിന്‍ സ്‌നേഹമെന്നില്‍ -- അനു.. 4. തിരുക്കരങ്ങള്‍ തരുന്ന നല്ല ശിക്ഷയില്‍ ഞാന്‍ പതറുകില്ല മക്കളെങ്കില്‍ ശാസനകള്‍ സ്‌നേഹത്തിന്‍ പ്രകാശനങ്ങള്‍ -- അനു... 5, പാരിടമാം പാഴ്മണലില്‍ പാര്‍ത്തിടും ഞാന്‍ നിന്‍ തണലില്‍ മരണദിനം വരുമളവില്‍ മറഞ്ഞിടും ഞാന്‍ നിന്‍ മാര്‍വ്വിടത്തില്‍ -- അനു..

Music sheet is loading
0%
-
00:00 / 00:00

Suggessions