ശ്രീയേശു നാമം അതിശയനാമം

410

ശ്രീയേശു നാമം അതിശയനാമം

DSMC 43

ശ്രീയേശു നാമം അതിശയനാമം ഏഴയെനിക്കിമ്പനാമം 1. എല്ലാ നാമത്തിലും മേലായ നാമം ഭക്തജനം വാഴ്ത്തും നാമം എല്ലാ മുഴങ്കാലും മടങ്ങും തന്‍ തിരുമുമ്പില്‍ - വല്ലഭത്വം ഉള്ള നാമം -- ശ്രീയേശു... 2. എണ്ണമില്ലാപാപം എന്നില്‍ നിന്നും നീക്കാന്‍ - എന്‍ മേല്‍ കനിഞ്ഞ നാമം അന്യനെന്ന മേലെഴുത്തു എന്നേയ്ക്കുമായ്‌ മായ്ച്ചു തന്ന ഉന്നതന്റെ വന്ദ്യ നാമം -- ശ്രീയേശു.. 3. ഭൂതബാധിതര്‍ക്കും നാനാവ്യാധിക്കാര്‍ക്കും മോചനം കൊടുക്കും നാമം കുരുടര്‍ക്കും മുടന്തര്‍ക്കും കുഷ്ഠരോഗികള്‍ക്കും എല്ലാം വിടുതല്‍ നല്‍കും നാമം -- ശ്രീയേശു... 4. പാപപരിഹാരം പാതകര്‍ക്കു നല്‍കാന്‍ പാരിടത്തിൽ വന്ന നാമം പാപമറ്റ ജീവിതത്തിന്‍ മാതൃകയെ കാട്ടിത്തന്ന - പാവനമാം പുണ്യനാമം -- ശ്രീയേശു...

Music sheet is loading
0%
-
00:00 / 00:00

Suggessions