മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍

412

മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍

1. മന്നവനേ മഹോന്നതാ! നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു ഇദ്ധരയില്‍ നീയൊഴിഞ്ഞല്ലാരുമേ-ഞങ്ങള്‍- ക്കാശ്രയമായ്‌ മേലിലും നീ മാത്രമേ 2. ദൈവദൂത സൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ! ദോഷികളാം ഞങ്ങളതിനെന്തുള്ളൂ-ഓര്‍ത്താല്‍ നിന്റെ നാമം ചൊല്ലിടാനും പോരായേ 3. മഹാദേവാ! മക്കള്‍ ഞങ്ങള്‍-തിരുമുമ്പില്‍ വണങ്ങുന്നു മാരിപോലിന്നനുഗ്രഹം നല്‍കണം-സര്‍വ്വ ഖേദവും തീര്‍ത്തു നീ ഞങ്ങള്‍ക്കാകേണം 4. നിന്നെപ്പോലോര്‍ ധനമില്ല നിന്നെപ്പോലോര്‍ സുഖമില്ല എന്നെന്നേക്കും നിന്‍മുഖത്തില്‍ വാഴുവാന്‍-ദാസര്‍- ക്കനുവാദം തന്നു മാര്‍വ്വില്‍ ചേര്‍ക്കേണം 5, പൊന്നുനാഥാ! പൊന്നുനാഥാ! നിന്മുഖം കണ്ടാനന്ദിപ്പാന്‍ സ്വര്‍ഗ്ഗദേശത്തെന്നു വന്നു ചേര്‍ന്നിടും-ലോക സങ്കടങ്ങളൊഴിഞ്ഞങ്ങു വാഴുവാന്‍ 6. ഭക്തന്മാരേ രാപ്പകല്‍ നാം തിരുമുമ്പിലാരാധിപ്പാന്‍ എത്രവേഗം വാനരാജ്യേ പോയിടാം-സര്‍വ്വ സമ്മോദവും ലഭിച്ചെന്നും പാര്‍ത്തിടാം

Music sheet is loading
0%
-
00:00 / 00:00

Suggessions