പരനേ! തിരുമുഖശോഭയിന്‍

415.1

പരനേ! തിരുമുഖശോഭയിന്‍

png

പരനേ! തിരുമുഖശോഭയിന്‍ കതിരെന്നുടെ ഹൃദയെ നിറവാന്‍ കൃപയരുളേണമീ ദിവസാരംഭ സമയെ ചരണങ്ങള്‍ 1. ഇരുളിന്‍ ബലമഖിലം മമ നികടേ നിന്നങ്ങൊഴിവാന്‍ പരമാനന്ദ ജയകാന്തിയെന്‍ മനതാരിങ്കല്‍ പൊഴിവാന്‍ (പരനേ...) 2. പുതുജീവനിന്‍ വഴിയേ മമ ചരണങ്ങളിന്നുറപ്പാന്‍ അതിശോഭിത കരുണാഘന- മിഹമാം വഴി നടത്താന്‍ (പരനേ..) 3. ഹൃദയേ തിരുകരമേകിയ പരമാമൃത ജീവന്‍ പ്രതിവാസരം വളര്‍ന്നേറ്റവും ബലയുക്തമായ്‌ ഭവിപ്പാന്‍ (പരനേ...) 4. പരമാവിയിന്‍ തിരുജീവന്റെ മുളയീയെന്നില്‍ വളര്‍ന്നി- ട്ടരിസഞ്ചയ നടുവില്‍ നിന്റെ ഗുണശക്തികള്‍ വിളങ്ങാന്‍ (പരനേ..) 5. മരണം വരെ സമരാങ്കണ മതില്‍ ഞാന്‍ നിലനിന്നി- ട്ടുമര്‍ ചെയ്തെന്റെ നിലകാക്കുവാന്‍ തവ സാക്ഷിയായിരിപ്പാന്‍ (പരനേ...) 6. അമിതാനന്ദ സുഖശോഭന നിലയേ വന്നങ്ങണവാന്‍ അവിടെന്നുടെ പ്രീയനോടൊത്തു യുഗകാലങ്ങള്‍ വസിപ്പാൻ (പരനേ..)

Music sheet is loading
0%
-
00:00 / 00:00

Suggessions