മനമേ! പക്ഷിഗണങ്ങളുണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍

416

മനമേ! പക്ഷിഗണങ്ങളുണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍

1. മനമേ! പക്ഷിഗണങ്ങളുണര്‍ - ന്നിതാ പാടുന്നു ഗീതങ്ങള്‍ മനമേ! നീയുമുണര്‍ന്നിട്ടേശു പരനെ പാടി സ്തുതിക്ക. 2. മനമേ! നിന്നെ പരമോന്നതന്‍ പരിപാലിക്കുന്നതിനെ നിനച്ചാല്‍ നിനക്കുഷസ്സില്‍ കിട ന്നുറങ്ങാന്‍ കഴിഞ്ഞിടുമോ 3. മൃഗജാലങ്ങളുണര്‍ന്നീടുന്ന സമയത്തു നീ കിടന്നു മൃഗത്തെക്കാളും നിര്‍വ്വിചാരിയാ- യുറങ്ങാതെന്റെ മനമേ! 4. മരത്തിന്‍ കൊമ്പിലിരിക്കും പക്ഷി യുരയ്ക്കും ശബ്ദമതുകേ- ട്ടുറക്കം തെളിഞ്ഞുടനെ നിന്റെ പരനെ പാടിസ്തുതിക്ക 5. പരനേശുതാനതിരാവിലെ തനിയേയൊരുവനത്തില്‍ പരിചോടുണര്‍ന്നെഴുന്നു പ്രാര്‍ത്ഥി- ച്ചതു നീ ചിന്തിച്ചീടുക. 6. ഒരു വാസരമുഷസ്സായപ്പോള്‍ പീലാത്തോസിന്റെ അരികെ പരനേശുവൊരജംപോല്‍ നിന്ന നില നീ ചിന്തിച്ചീടുക. 7, പരനെ തള്ളിപ്പറഞ്ഞ പത്രോ- സതിരാവിലെ സമയെ പെരുത്ത ദുഃഖം നിറഞ്ഞു പുറ- _ത്തിറങ്ങിപ്പൊട്ടിക്കരഞ്ഞു.

Music sheet is loading
0%
-
00:00 / 00:00

More videos


Suggessions