കര്‍ത്തനേ ഇപ്പകലിലെന്നെ നീ

420

കര്‍ത്തനേ ഇപ്പകലിലെന്നെ നീ

DSMC 11

png

കര്‍ത്തനേ ഇപ്പകലിലെന്നെ നീ കാവല്‍ ചെയ്തതി മോദമായ്‌ ചേര്‍ത്തണച്ചു നിന്‍ പാദത്തിലായ- തോര്‍ത്തടി പണിയുന്നു ഞാന്‍ ചരണങ്ങള്‍ 1. പക്ഷികള്‍ കൂടണഞ്ഞു കൊണ്ടവ നിര്‍ഭയമായ്‌ വസിക്കുംപോല്‍ പക്ഷമോടെന്റെ രക്ഷകാ തവ വക്ഷസ്സിലണതഞ്ഞീടുന്നേന്‍ - കര്‍ത്തനേ 2. ഭൂതലേയുദിച്ചുയര്‍ന്ന സൂര്യ- ശോഭ പോയ്‌ മറഞ്ഞീടുന്നു; നീതി സൂര്യനേ! മോദമോടക- താരില്‍ നീ യുദിക്കേണമേ - കര്‍ത്തനേ 3. നിദ്രയില്‍ നിന്‍ ചിറകിങ്കീഴെന്നെ ഭദ്രമായ്‌ മറയ്ക്കേണമേ രാത്രി മുഴുവന്‍ ആത്മാവാലെന്നെ ശ്ര്ുവില്‍ നിന്നു കാക്കണേ! - കര്‍ത്തനേ 4. രാത്രി ഞാന്‍ എന്‍ കിടക്കയില്‍, പ്രാണനാഥനേ! വേദവാക്യങ്ങള്‍ ഓര്‍ത്തു ധ്യാനിച്ചു മോദമായ്‌ പ്രാര്‍ത്ഥി- ച്ചിടുവാന്‍ കൃപനല്‍കുകേ - കര്‍ത്തനേ 5, പ്രാണ നായകനേശുവേ നീയി- രാത്രിയില്‍ എഴുന്നെള്ളിയാല്‍ ആനന്ദത്തോടെ ദാസനും എതി- രേല്ക്കുവാന്‍ തുണയ്ക്കേണമേ - കര്‍ത്തനേ 6. ഇന്നു രാത്രിയില്‍ എന്റെ ജീവനെ നീ എടുത്തീടുകില്‍ വിഭോ! നിന്നില്‍ ഞാന്‍ നിദ്രകൊണ്ട്‌ വിശ്രമിച്ചിടുവാന്‍ കൃപ നല്‍കേണേ - കര്‍ത്തനേ [കി

Music sheet is loading
0%
-
00:00 / 00:00

Suggessions