ദൈവരാജ്യമാര്‍ക്കു സ്വന്തമായിരുന്നിടും

424

ദൈവരാജ്യമാര്‍ക്കു സ്വന്തമായിരുന്നിടും

1. ദൈവരാജ്യമാര്‍ക്കു സ്വന്തമായിരുന്നിടും തന്‍ വിശുദ്ധ പര്‍വ്വതത്തിലാര്‍ വസിച്ചിടും ആത്മനാഥനാവസിക്കുമുന്നതങ്ങളില്‍ പാര്‍പ്പിടം ചമച്ചിടുന്നു ഭാഗൃശാലികള്‍ - ദൈവ... 2. നിഷ്കളങ്കനാകിലും പവിത്രനാകിലും സത്യസാക്ഷിയാകിലോ നീ തന്നെ ഭാഗ്യവാന്‍ നാവുകൊണ്ട്‌ ദോഷമാര്‍ക്കുമോതിടായ്കിലോ യാഹൊരുക്കിടും നിനക്കു നിത്യപാര്‍പ്പിടം- ദൈവ... 3. നിന്ദ്യമായതൊക്കെയും തൃജിച്ചുനിന്നീടില്‍ നിത്യനായവന്‍ നിനക്കു കാവലായിടും യേശുവെ ഭജിച്ചു വാഴുമീശതുല്യരെ ആദരിക്കുവോര്‍ക്കവന്‍ സഹായമായിടും- ദൈവ... 4. സത്ൃയമില്ലയെങ്കിലര്‍ത്ഥമില്ല ജീവിതം വ്യര്‍ത്ഥ മോഹമെന്നുമേയനര്‍ത്ഥകാരണം അനര്‍ത്ഥമായതൊക്കെയും വെറുത്തു നിന്നിടില്‍ വിശുദ്ധപര്‍വ്വതത്തില്‍ നാം വസിച്ചിടും ചിരം- ദൈവ...

Music sheet is loading
0%
-
00:00 / 00:00

Suggessions