വിനയമുള്ളൊരു ഹൃദയമെന്നില്‍

428

വിനയമുള്ളൊരു ഹൃദയമെന്നില്‍

Maramon 1995

png

വിനയമുള്ളൊരു ഹൃദയമെന്നില്‍ മേനഞ്ഞിടേണമെ ദൈവമേ അനുദിനം തവ ഭാവമെന്നില്‍ വിളങ്ങിടാന്‍ കൃപയേകിടൂ ദിനം ദിനം ഞാന്‍ ദൈവമേ മറന്നു പോയ്‌ നിന്‍ ദാനങ്ങള്‍ സ്വാശ്രയത്തില്‍ നിഗളിയായ്‌ സ്നേഹവാനേ ക്ഷമിക്കണേ - (വിനയ...) 1. നിഗളമെന്‍ നയനങ്ങള്‍ മൂടി ഇരുളിലാക്കിയെന്‍ ജീവിതം കോപമെന്‍ അധരങ്ങള്‍ മൂടി പരുഷമാക്കിയെന്‍ മൊഴികളെ - (ദിനം ദിനം...) 2. അന്യരില്‍ ഞാന്‍ നന്മ കാണാന്‍ തുറന്ന മനസ്സെനിക്കേകുക എന്നിലെ ഇല്ലായ്മ കാണാന്‍ ആത്മ ദര്‍ശനം ഏകുക - (ദിനം ദിനം...) 3. താഴ്മയും സൌമൃതയുമെന്നില്‍ അനുദിനം വളര്‍ന്നീടുവാന്‍ താവകാത്മാവെന്റെയുള്ളില്‍ വാണിടേണം നിത്യമായ - (ദിനം ദിനം...)

Music sheet is loading
0%
-
00:00 / 00:00

Suggessions