പെന്തക്കൊസ്തിന്‍ വല്ലഭനേ

71

പെന്തക്കൊസ്തിന്‍ വല്ലഭനേ

പല്ലവി പെന്തക്കൊസ്തിന്‍ വല്ലഭനേ - എഴുന്നരുള്‍ക അനുപല്ലവി നിന്‍ ദാനം യാചിക്കുന്ന - നിന്‍ ദാസരിന്നുള്ളത്തില്‍ ചിന്തും തീജ്വാലയൊത്ത - തിരു പ്രസന്നതയോടെ (പെന്തെ..) ചരണങ്ങള്‍ 1. വിശ്വാസം സ്‌നേഹം ആശയും അഗതികള്‍ക്കു മേലില്‍ നിന്നയയ്ക്കണമേ നിന്‍ ശ്വാസം ഇല്ലായെങ്കില്‍ - നിര്‍ജ്ജീവ രൂപം ഞങ്ങള്‍ നീ താമസം ചെയ്യല്ലേ - ശക്തി പകര്‍ന്നീടുവാന്‍ (പെന്തെ..) 2. പേരല്ലാതൊന്നുമില്ലയ്യോ - നിലകളെല്ലാം പിഴച്ചപമാനമായയോ എല്ലാ മനസ്സുകളും - ഓരോ നില തിരിഞ്ഞു ഒരു മനമെന്ന ശക്തി - ഒഴിഞ്ഞു പോയല്ലോ സ്വാമി (പെന്തെ..) 3. കല്ലായ നെഞ്ചുകളെല്ലാം - ഉരുക്കണമേ കാടെല്ലാം വെട്ടിക്കളുക എല്ലാ വഞ്ചനകളും - ഇല്ലാതെയാക്കേണമേ ഏവര്‍ക്കും അനുതാപം - അനുഗ്രഹിച്ച്ടേണമേ (പെത്തെ..) 4. പാപത്തിന്നുറവകളെ - അടയ്ക്കേണമേ പരിശുദ്ധി ജനിപ്പിക്കുകേ താലര്യത്തോടെ ഞങ്ങള്‍ - യേശുവേ പിന്തുടരാന്‍ സത്യ ക്രിസ്തവരായി - കാക്കേണം അടിയാരെ (പെന്തെ..)

Music sheet is loading
0%
-
00:00 / 00:00

Suggessions