കനിവേറും സ്നേഹപിതാവേ

431

കനിവേറും സ്നേഹപിതാവേ

Maramon 1991

png

കനിവേറും സ്നേഹപിതാവേ നിന്‍തിരു സന്നിധി തേടിവരുന്നു അനുതാപമുതിരുന്ന ഹൃദയവുമായി അകതാരിലപരാധ ബോധവുമായി - കനിവേറും.. 1. സ്വന്ത സുഖംമാത്രം കാംക്ഷിച്ചു ഞാന്‍ സ്വാര്‍ത്ഥത തന്‍ ഇരുള്‍ കാട്ടിലൊളിച്ചു സോദരനാം അയല്‍ക്കാരന്റെ ദുഃഖം പങ്കിടാന്‍ പാടേ മറന്നുപോയി എക്കിലും നാഥാ നിന്‍ സ്‌നേഹത്തെയോര്‍ത്തിതാ അനുതാപപൂര്‍വ്വം ഞാന്‍ വരുന്നു - കനിവേറും.. 2. അവിടുത്തെ ഹിതമെന്തെന്നറിയാതെ ഞാന്‍ അകലെയായ്‌ നിന്നില്‍ നിന്നന്യനായി നിന്‍ മഹാത്യാഗത്തെ ഓര്‍ക്കാതെ ഞാന്‍ നിന്ദ്യമാം വഴികളില്‍ ജീവിച്ചുപോയ്‌ എങ്കിലും നാഥാ നിന്‍ സ്‌നേഹത്തെയോര്‍ത്തിതാ അനുതാപപൂര്‍വ്വം ഞാന്‍ വരുന്നു - കനിവേറും.. 3. അന്ധനായ്‌ ഞാന്‍ ചെയ്ത പാപങ്ങളെല്ലാം നിന്‍ ശിരസ്സില്‍ ഘോരമുള്ളുകളായ്‌ നിന്‍ നിണം ചിന്താന്‍ കാരണമായി നിന്‍ കരള്‍ നോവും പാപങ്ങളാല്‍ എങ്കിലും നാഥാ നിന്‍ സ്‌നേഹത്തെയോര്‍ത്തിതാ അനുതാപപൂര്‍വ്വം ഞാന്‍ വരുന്നു - കനിവേറും..

Music sheet is loading
0%
-
00:00 / 00:00

Suggessions