ആശ്വാസദായകനായ്‌

439

ആശ്വാസദായകനായ്‌

Maramon 1986

ആശ്വാസദായകനായ്‌ എനിക്കേശു അരികിലുണ്ട്‌ എന്തെന്തു ഭാരങ്ങളേറിവന്നാലും എന്നെ കൈവിടാത്തവന്‍ 1. ആവശ്യഭാരങ്ങളാല്‍ - ഞാന്‍ ആകുലനായിടുമ്പോള്‍ തന്റെ സാന്ത്വനം നല്‍കി വഴി നടത്തും യേശു അരികിലുണ്ട്‌ - (ആശ്വാസ...) 2. രോഗം പ്രയാസങ്ങളാല്‍ - ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ എന്നെ താങ്ങികരങ്ങളില്‍ കാത്തിടും യേശു അരികിലുണ്ട്‌ - (ആശ്വാസ..) 3. ലോകത്തിന്‍ കെടുതികളില്‍ - ഞാന്‍ താളടിയാകാതെ എന്നെ കാവല്‍ ചെയ്തിടും സ്നേഹിതനായ്‌ യേശു അരികിലുണ്ട്‌ - (ആശ്വാസ...)

Music sheet is loading
0%
-
00:00 / 00:00

Suggessions