അന്‍പു നിറഞ്ഞ പൊന്നേശുവേ

441

അന്‍പു നിറഞ്ഞ പൊന്നേശുവേ

അന്‍പു നിറഞ്ഞ പൊന്നേശുവേ നിന്‍ പാദസേവയെന്നാശയേ 1 ഉന്നതത്തില്‍ നിന്നറങ്ങി മന്നിതില്‍ വന്ന നാഥനേ നിന്നടിമ നിന്‍ മഹിമ ഒന്നു മാത്രം മതിയേശുവേ - (അന്‍പു..) 2 ജീവനറ്റ പാപിയെന്നില്‍ ജീവന്‍ പകര്‍ന്ന യേശുവേ നിന്നിലേറെ മന്നില്‍ വേറെ സ്‌നേഹിക്കുന്നില്ല ഞാനാരെയും - (അന്‍പു...) 3 അര്‍ദ്ധപ്രാണനായ്‌ കിടന്നോരെന്നെ നീ രക്ഷ ചെയ്തതാല്‍ എന്നിലുള്ള നന്ദിയുള്ളം എങ്ങിനെ താങ്ങുവതെന്‍ പ്രിയാ - (അന്‍പു..) 4 ഇന്നു പാരില്‍ കണ്ണുനീരില്‍ നിന്‍ വചനം വിതയ്ക്കും ഞാന്‍ അന്നു നേരില്‍ നിന്നരികില്‍ വന്നു കതിരുകള്‍ കാണും ഞാന്‍ - (അന്‍പു...) 5 എന്‍ മനസ്സില്‍ വന്നു വാഴും നന്‍ മഹത്വ പ്രത്യാശയേ നീ വളര്‍ന്നും ഞാന്‍ കുറഞ്ഞും നിന്നില്‍ മറഞ്ഞു ഞാന്‍ മായണം - (അന്‍പു...)

Music sheet is loading
0%
-
00:00 / 00:00

Suggessions