യേശു ആരിലും ഉന്നതനാമെന്‍

442

യേശു ആരിലും ഉന്നതനാമെന്‍

DSMC 256

1 യേശു ആരിലുമുന്നതനാമെന്‍ ആത്മസഖാവവനെ തായ്‌ മറക്കാമെങ്കിലുമെന്നെ മറക്കാ സ്നേഹിതനെ ഏവരുമെന്നെ കൈവെടിഞ്ഞാലും യേശു താന്‍ എന്‍ അരികില്‍ കാണും ഏതു ഖേദവും തീരും ഞാന്‍ തിരുമാര്‍വ്വില്‍ ചാരിടുമ്പോള്‍ - (യേശു...) 2 എന്നെത്തേടി വിണ്‍നഗരം വിട്ടൂഴിയില്‍ വന്നവനെ എന്റെ പാപശാപമകറ്റാന്‍ ജീവനെ തന്നവനെ എന്തിനും ഹാ! തന്‍ തിരു സ്നേഹ- പാശബന്ധമഴിയ്ക്കുവാന്‍ കഴിയാ- തെന്നുമെന്നും ഞാനിനിയവനിലും അവനിനി എന്നിലുമാം - (യേശു...) 3 മാനസമേ ചാരുക ദിനവുമീ ദിവ്യ സ്നേഹിതനില്‍ ധ്യാനം ചെയ്യുക തന്‍തിരുസ്നേഹമധുരിമ സന്തതവും എന്തുഖേദം വരികിലും പതറാ- തേശുവില്‍ നിന്നാശ്രയം കരുതി അന്ത്യത്തോളം പൊരുതുക കുരിശിന്നുത്തമനാം ഭടനായി - (യേശു...)

Music sheet is loading
0%
-
00:00 / 00:00

Suggessions