എന്റെ സഹായവും

png

എന്റെ സഹായവും എന്റെ സങ്കേതവും നീ മാത്രമാണേശുവേ എന്റെ ജീവന്റെ ബലം നീ ജീവന്റെ പൊരുള്‍ നീ ജീവ പ്രത്യാശയും നീ 1 നീ വിശുദ്ധിയില്‍ വെളിപ്പെടും ദൈവമല്ലോ നിത്യം വിശുദ്ധരിന്‍ സ്തുതികളില്‍ വസിപ്പോനല്ലോ വിശുദ്ധിയില്‍ നിന്‍ഹിതമാചരിക്കാന്‍ എന്നെ ആത്മാവില്‍ നിറച്ചീടുക - എന്റെ. 2 ഞാന്‍ വിളിച്ചാല്‍ എനിക്കുത്തരമരുളീടും കാത്തിരുന്നാല്‍ പുതുശക്തി പകര്‍ന്നു തരും കഴുകനെപ്പോല്‍ ചിറകടിച്ചുയരും സ്വര്‍ഗ്ഗസന്തോഷമെനിക്കു തരും - എന്റെ. 3 ഈ മരുവില്‍ തിരുമുഖം നോക്കിടും ഞാന്‍ അനുദിനം നിന്‍വചനത്തില്‍ രസിച്ചീടും ഞാന്‍ തിരുക്കരം പിടിച്ചെന്നും നടന്നീടുമേ നീയെന്‍ കണ്ണീരു തുടച്ചിടുമേ - എന്റെ.

Music sheet is loading
0%
-
00:00 / 00:00

Suggessions