നിന്നിലാശ്വാസം കാണാന്‍

446

നിന്നിലാശ്വാസം കാണാന്‍

Maramon 1991

png

നിന്നിലാശ്വാസം കാണാന്‍ നിന്നിലാശ്രയം വയ്ക്കാന്‍ ഉടയോന്‍ നീ ചാരെയുള്ളപ്പോളാരും ഇല്ലെന്നു ചൊല്ലാതിരിക്കാൻ നാഥാ വിശ്വാസം താ താ താ അഭയം താ - നിന്നിലാശ്വാസം.. 1, ജാതികള്‍ തമ്മില്‍ കലഹിക്കുന്നു-രാജ്യം തന്നുള്ളില്‍ ഛിദ്രിക്കുന്നു യുദ്ധങ്ങള്‍ ക്ഷാമങ്ങള്‍ ഭൂകമ്പങ്ങള്‍ മൂലം ഉള്ളം നടുങ്ങീടുന്നു നാഥാ വിശ്വാസം താ താ താ അഭയം താ - നിന്നിലാശ്വാസം.. 2. ആരുമില്ലാശ്രയമെന്നു തോന്നും നേരം ഏകാന്ത വേളകളില്‍ കൂടെ വസിക്കും അനാഥരായ്‌ തള്ളുക- യില്ലെന്നു ചൊന്നവനേ നാഥാ വിശ്വാസം താ താ താ അഭയം താ - നിന്നിലാശ്വാസം.. 3. ജീവിപ്പിച്ചിടും തിരുവചനം ഞങ്ങള്‍ ഉള്ളില്‍ കരുതീടുവാന്‍ നിതൃതയേകാമെന്നുള്ളനിന്‍ വാക്കുകള്‍ മാരില്ലെന്നോര്‍ത്തീടുവാന്‍ നാഥാ വിശ്വാസം താ താ താ അഭയം താ - നിന്നിലാശ്വാസം..

Music sheet is loading
0%
-
00:00 / 00:00

Suggessions