വന്നാവസിക്ക ദേവാത്മാവേ

73

വന്നാവസിക്ക ദേവാത്മാവേ

നാഥനാമക്രിയ - ആദിതാളം പല്ലവി വന്നാവസിക്ക ദേവാത്മാവേ നീ വന്നാവസിക്ക! അനുപല്ലവി വന്നാവസിക്ക വേഗം - നിന്നുടെ മാ കൃപയാല്‍ ഇന്നീയടിയാരിന്മേ-ലുന്നതത്തിങ്കല്‍ നിന്നു - വന്നാ.. ചരണങ്ങള്‍ 1. കര്‍ത്താവിന്‍ ഭൃത്യര്‍ പെന്തി-ക്കോസ്തപ്പെരുനാളിങ്കല്‍ ഒത്തങ്ങൊരുമയോടെ - പ്രാര്‍ത്ഥിച്ചിരിക്കുന്നേരം ഏറ്റവും ശക്തിയുള്ള കാറ്റോട്ടം പോലവര്‍ മേല്‍ എത്തി ആവസിച്ചപോ-ലീദ്ദാസരിലുമിന്നു - വന്നാ.. 2. കര്‍ത്താവരുളി ചെയ്ത - വാര്‍ത്തകളെല്ലാമവര്‍- ക്കുള്‍ക്കാമ്പിങ്കലോര്‍മ്മ വരുത്തിക്കൊടുത്തു നല്ല ശക്തിയോടേശുവെ പ്രസിദ്ധപ്പെടുത്തുവാനായ്‌ അഗ്നിനാവാലവര്‍ മേ-ലന്നു വന്ന പോലിന്നു - വന്നാ.. 3. അന്നാളില്‍ മൂവായിര - മാത്മാക്കളിന്മേല്‍ ശക്തി ഒന്നായ്‌ ജ്വലിപ്പിച്ചേശു - തന്‍ നാമത്തിങ്കല്‍ ചേര്‍ത്തു പിന്നെയങ്ങയ്യായിര - ത്തിന്മേലുമൊരു നാളില്‍ ഒന്നായ്‌ പ്രകാശിച്ച പോ-ലിന്നീയടിയാര്‍ മേലും - വന്നാ.. 4. അക്കാലം തൊട്ടു ദിവ്യ - ശക്തിയാല്‍ തിരുസഭ ഉള്‍ക്കാമ്പില്‍ ഭക്തിയായ്‌ പാ-ലിക്കപ്പെടുന്നതുപോ- ലിക്കാലത്തിലും നിന്റെ - പ്രത്യേക ദീപ്തിമൂലം ഇക്കൂട്ടത്തെയും പാലി - ച്ചീടുവാനായ്ക്കൊണ്ടിപ്പോള്‍ - വന്നാ..

Music sheet is loading
0%
-
00:00 / 00:00

Suggessions