സ്തോത്രം ദേവാ, സ്തോത്രം നാഥാ

448

സ്തോത്രം ദേവാ, സ്തോത്രം നാഥാ

Maramon 1994

png

സ്തോത്രം ദേവാ, സ്തോത്രം നാഥാ സ്തോത്രമിന്നുമെന്നുമേ - സ്തോത്രം ദേവാ 1. കരുതീടുന്നു കരുണാമയൻ കരകാണാക്കടലിതില്‍ കണ്മണിപോല്‍ ഒരുനാളിലും പിരിയാതവന്‍ അരികേയുണ്ടാശ്വാസ ദായകനായ്‌ - സ്തോത്രം... 2. നശ്വരമാകുമീ ലോകമിതില്‍ ആശവെച്ചീയേഴ ഓടരുതേ ഈശാ, നിന്‍ പൊന്‍മുഖം മാത്രമെന്നില്‍ ആശാകിരണം ചൊരിഞ്ഞീടണേ - സ്തോത്രം... 3, പരിഹാസങ്ങള്‍ പീഡനങ്ങള്‍ നിന്‍ മക്കള്‍ക്കേറെയുണ്ടീയുലകില്‍ കെല്പേകുകേശുവേ, നിന്‍ നിന്ദയെന്‍ വന്‍ധനമായെണ്ണി സ്വീകരിപ്പാന്‍ - സ്തോത്രം...

Music sheet is loading
0%
-
00:00 / 00:00

Suggessions