യേശുവേ നിന്‍മുഖം കാണുവാനായ്‌

450

യേശുവേ നിന്‍മുഖം കാണുവാനായ്‌

Maramon 1995

png

യേശുവേ നിന്‍മുഖം കാണുവാനായ്‌ ആശയായ്‌ നിന്‍ സന്നിധേ ഞാന്‍ വരുന്നു ആശുനിന്‍ ദര്‍ശനം അരുളേണമേ ഈ പാര്‍ത്തലെ ഞാന്‍ ധന്യനായ്‌ തീര്‍ന്നിടുവാന്‍ 1. ആശയും നീയെന്‍ പ്രത്യാശയും നീയേ ആത്മനാഥാ എന്നെ കൈവിടല്ലേ നീ പാപം പൊറുക്കും പരമോന്നതാ നീയെന്‍ പ്രാര്‍ത്ഥന കേട്ടെന്നെ സ്വീകരിക്കൂ - യേശുവേ.. 2. കണ്ണുനീര്‍ താഴ്വരയതിലും നാഥാ അലയുന്നു ഞാന്‍ ഈ മരുവിന്‍ ചൂടിലും അരുളേണമേ നിന്‍ ആശ്വാസവചനങ്ങള്‍ അടിയനീ ഈഴിയില്‍ അഭയമല്ലോ - യേശുവേ.. 3. കഷ്ടം പ്രയാസങ്ങള്‍ ഏറിടും നേരം അണയുന്നു ഞാന്‍ നിന്‍ പാദപീഠത്തില്‍ പാപിയാം എന്നുടെ രോഗ ദുഃഖങ്ങള്‍ ഇന്നിതാ നിന്‍ മുമ്പില്‍ അര്‍പ്പിക്കുന്നു - യേശുവേ..

Music sheet is loading
0%
-
00:00 / 00:00

Suggessions