കാണുന്നു ഞാന്‍ യാഹില്‍

451

കാണുന്നു ഞാന്‍ യാഹില്‍

DSMC 276

കാണുന്നു ഞാന്‍ യാഹില്‍ എനിക്കാശ്രയമായൊരു ശാശ്വത പാറ - കാണുന്നു... 1. സുസ്ഥിരമാനസനേവനുമെന്‍ യാഹില്‍ ആശ്രയം വയ്ക്കുകിലനുദിനം നാഥന്‍ കാത്തിടുമവനെ നല്‍ സ്വസ്ഥതയോടും പാര്‍ത്ഥിവനവന്‍ തിരുക്കരങ്ങളിലെന്നും - കാണുന്നു. 2. ചെയ്കയില്ലവന്‍ നമ്മള്‍ പാപത്തിനൊത്തപോല്‍ പ്രതിഫലമരുളുന്നില്ലകൃത്യങ്ങള്‍ ഗണിച്ചു വാനമീഭൂവില്‍ നിന്നുയര്‍ന്നിരിപ്പതുപോല്‍ പരന്‍ദയ ഭക്തന്മേല്‍ വലിയതു തന്നെ - കാണുന്നു... 3. ഓടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട കെടുക്കുകില്ലവന്‍ തിരി പുകവമിക്കുകിലും നടത്തും തന്‍ വിധി ജയം ലഭിക്കും നാള്‍ വരെയും തളരാതെയവന്‍ ഭൂവില്‍ സ്ഥാപിക്കും ന്യായം - കാണുന്നു.. 4. വഴുതിടാതവനെന്നെ കരങ്ങളില്‍ കാത്തു നിര്‍ത്തും തന്‍ മഹിമയിന്‍ സവിധത്തില്‍ നാഥന്‍ കുളങ്കമറ്റാനന്ദപൂര്‍ണ്ണതയോടെ ഭവിക്കട്ടെ മഹത്വമങ്ങവനെന്നുമാമേന്‍ - കാണുന്നു

Music sheet is loading
0%
-
00:00 / 00:00

Suggessions